എൻ.എസ്.എസ് കേമ്പ് സ്വഭാവ രൂപവൽക്കരണത്തിന് സഹായകം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി

വിദ്യാർത്ഥികളെ ഭാവിയുടെ പൗരൻമാരായി മാറ്റിത്തീർക്കുന്ന സ്വഭാവ രൂപീകരണത്തിന് അവസരമുണ്ടാക്കുന്നതാണ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ സംപ്തദിന സഹവാസ ക്യാമ്പുകളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സഹവാസ ക്യാമ്പ് രാമല്ലൂർ ജി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ എം.കെ.സ്വപ്നേഷ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.എം.ഷാജു പദ്ധതി വിശദീകരണം നടത്തി. എൻ എസ് എസ് ക്ലസ്റ്റർ കോഡിനേറ്റർ പി ശ്രീജിത്ത്, ടി.എം ബാലകൃഷ്ണൻ, സി.കെ അജീഷ്, ശശികുമാർ അമ്പാളി, അൻവർഷാനൊച്ചാട്, ടി.കെ ദാമോദരൻ, രാമചന്ദ്രൻ ചന്ദ്രമന, വി.എം ഷിനോജ്, എസുബാഷ് കുമാർ, എൻ എസ് എസ് ലീഡർ മിഥുൻ ചന്ദ്രനന്ദി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.