കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആരോഗ്യമിത്ര, മെഡിക്കൽ ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു

/

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജിസ്റ്റ്/അനസ്തെറ്റിസ്റ്റ് ടെക്നീഷ്യന്‍/റെസ്പിറേറ്ററി ടെക്നീഷ്യന്‍/ഡിസിഎ/പിജിഡിസിഎ.

കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 20 മുതല്‍ 45 വയസ്സിനിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 27-ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, മെഡിസെപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസറുടെ (നിയോനേറ്റോളജി, ശിശുരോഗ വിഭാഗം) ഒരു ഒഴിവിലേക്കു താത്കാലികമായി നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎന്‍ബി/ഡിബി പീഡിയാട്രിക്സ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 26-ന് പകല്‍ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. പ്രതിമാസ വേതനം 50,000 രൂപ. പ്രായപരിധി 25 മുതല്‍ 50 വയസ്സ് വരെ.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നടപടിയിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Next Story

നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായതായി പരാതി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,

യാത്രക്കിടെ അത്തോളി സ്വദേശിയുടെ കൈചെയിൻ നഷ്ടപ്പെട്ടു

അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ

കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബാൾ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോടും (പെൺകുട്ടികൾ) ഫൈനലിൽ

കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ  ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ)  പ്രൊവിഡൻസ്