കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഡോ. ജെപീസ് ക്ലാസ്സസാണ് ഈ വര്‍ഷം കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ ഏറ്റവും മികച്ച വിജയ ശരാശരി കരസ്ഥമാക്കിയത്. നീറ്റ് പരീക്ഷ എഴുതിയ 235 വിദ്യാര്‍ത്ഥികളില്‍ 140 പേരാണ് വിവിധ സ്ട്രീമുകളിലായി രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഡോ. ജെപീസ് ക്ലാസ്സസ് അന്‍പത് ശതമാനത്തിന് മുകളില്‍ വിജയശതമാനം കരസ്ഥമാക്കുന്നത്. ഇതും കേരളത്തിന്റെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന രംഗത്ത് റെക്കോര്‍ഡാണ്.
ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലേക്ക് പ്രവേശനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഡിസംബര്‍ 24 ചൊവ്വാഴ്ച നടക്കുകയാണ്. കൊയിലാണ്ടി മുന്നാസ് ഓഡിറ്റേറിയത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് ബഹു. കൊയിലാണ്ടി എം എല്‍ എ ശ്രീമതി കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ബഹു. വടകര എം പി ശ്രീ. ഷാഫി പറമ്പില്‍ നിര്‍വ്വഹിക്കും. കേരളത്തിന്റെ ആതുരസേവന രംഗത്തെ പ്രഗത്ഭ ഡോക്ടര്‍മാരായ ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ. പി. മോഹനകൃഷ്ണന്‍, ഡോ. മെഹറൂഫ് രാജ്, ഡോ. നൗഫല്‍ ബഷീര്‍, ഡോ. അബ്ദുള്‍ സലീം, ഡോ. ഉമരാധേഷ്, ഡോ. മിനിവാര്യര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുമായുള്ള സംവാദവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംഗീതനിശ, ഡിജെ പാര്‍ട്ടി വിത്ത് നിയോണ്‍ ഷോ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെ പേരില്‍ മെഡിക്കല്‍ പഠനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് സ്‌കീമും അനുബന്ധമായി പ്രഖ്യാപിക്കപ്പെടും. പത്രസമ്മേളനത്തില്‍ ഡോ. ജിപിന്‍ലാല്‍ (ഫൗണ്ടര്‍ & സി ഇ ഒ), സ്‌നേഹ ഉണ്ണികൃഷ്ണന്‍ (ഡയറക്ടര്‍ & സി ഒ ഒ), സുബീഷ്‌നാഥ് (ജി എം), വിജീഷ് എം (എ ജി എം), അരുണ്‍ മണമല്‍ (മാര്‍ക്കറ്റിംഗ് ഹെഡ്) എന്നിവര്‍ പങ്കെടുത്തു.