കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു

കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ കീഴരിയൂർ സി എച്ച് സൗധത്തിൽ നൗഷാദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറമ്പറ്റ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം കെ.പി.എൽ .ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ ട്രഷറർ സി സൂപ്പി . ടി എ സലാം തേറമ്പത്ത് കുഞ്ഞബ്ദുള്ള, സത്താർ വി കെ യൂസഫ് , എം കെ അബ്ദുറഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.

കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് ഭാരവാഹികളായി. നൗഷാദ് കുന്നുമ്മൽ (പ്രസിഡണ്ട്),  എം കെ അബ്ദുറഹ്മാൻ മൗലവി (ജനറൽ സെക്രട്ടറി),  പി സിദ്ധീഖ് (ട്രഷറർ)  പി കെ കുഞ്ഞി മൊയ്തീൻ, വെങ്ങത്താട്ടിൽ ഹമീദ്, എടക്കോല അഷറഫ്,  നസീർ നടേമ്മൽ, ശംസുദീൻമസ്ഹർ, പുത്തലത്ത് ബഷീർ എന്നിവർ സഹഭാരവാഹികളായി പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും ഈ മാസം 26ന് പേ രാമ്പ്രയിൽ വെച്ച് നടക്കുന്ന പേരാമ്പ്രമണ്ഡലം പ്രവാസി സംഗമം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. വി.കെ യൂസഫ് സ്വാഗതവും എം.കെ മൗലവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചിരുവോത്ത് രാഘവൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി; സർവ്വകക്ഷി അനുശോചനയോഗം നടത്തി

Next Story

ബിരുദാനന്തര ബിരുദം നേടിയ സാക്ഷരത മിഷന്‍ മുന്‍ പഠിതാവ് പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

Latest from Uncategorized

സംസ്കര സാഹിതി കോഴിക്കോട് ജില്ലാ ചെയർമാനായി കാവിൽ പി മാധവൻ ചുമതലയേറ്റു

സംസ്കര സാഹിതി കോഴിക്കോട് ജില്ലാ ചെയർമാനായി കാവിൽ പി മാധവൻ ചുമതലയേറ്റു സഹിത്യകാരൻ യൂ കെ കുമാരൻ ചടങ്ങ് ഉദ്ലാടനം ചെയ്യതു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്,

”കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

 കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ”കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

കേരളത്തില്‍ കോവിഡ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 കേരളത്തില്‍ കോവിഡ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍