ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കലാ-കായിക-അഭിനയ കഴിവുകൾ വാർത്തെടുക്കാൻ കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇത്തരം ക്യാമ്പുകൾക്ക് സാധിക്കാറുണ്ടെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പന്തലായനി ബി.പി.സി മധുസൂദനൻ മുഖ്യാതിഥിയായി.
സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹത്തിൻ്റെ പൂർവ്വ കാല അനുഭവങ്ങൾ കുട്ടികളിൽ ഏറെ ആനന്ദമാക്കി. എച്ച് എം ഇൻ ചാർജ് കെ.കെ. ശ്രീഷു അധ്യഷത വഹിച്ചു. പന്തലായനി ബിആർസി ട്രൈനർ വികാസ് , ബിജു കാവിൽ , വി . മുഹമ്മദ് ഷരീഫ്, എസ്.ഷീജ, റഹീം ഫൈസി , ആസിഫ് കലാം, പി.ലാലു പ്രസാദ് എന്നിവർ സംസാരിച്ചു. നാടകാചാര്യൻ സത്യൻ മുദ്ര നയിച്ച ആദ്യ സെഷൻ നാടകക്കളരി കുട്ടികളുടെ അഭിനയ പാടവം പുറത്തെടുത്തു. പന്തലായനി ബിആർസി യിലെ ഷൈമ , അജിത എന്നിവർ നേതൃത്വം നൽകിയ രണ്ടാം സെഷൻ ഒറിഗാമി കടലാസു പേപ്പറുകൾ കൊണ്ട് വിവിധ സാമഗ്രികൾ നിർമ്മിക്കാനുള്ള കഴിവുകൾ നേടിയെടുക്കുന്നതിൽ കുട്ടികൾക്ക് എളുപ്പമാക്കി. ബിജു അരിക്കുളം നയിച്ച മൂന്നാം സെഷൻ നാടൻ പാട്ട് കുട്ടികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. നാലാമത്തെ സെഷൻ ജോർജ് കെ.ടി സാറിൻ്റെ വാനനിരീക്ഷണം ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകമായി. അവസാനം ക്രിസ്തുമസ് കരോളും ക്യാമ്പ് ഫയറോട് കൂടെ ക്യാമ്പ് അവസാനിപ്പിച്ചു. ഷംന, നസീറ, സുഹറ, സഫിയ, മിദ്‌ലാജ്, അനുദ, ശ്രീജ, റലീഷ ബാനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.