നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ തനത് പദ്ധതിയായ സ്മാർട്ട് എഡ്യുമിഷൻ ക്ലബ്ബിന്റെ ദ്വിദിന ക്യാമ്പ് ‘ഇൻഫ്ലുവൻസിയ ‘ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിതനൈപുണി വികാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിവിധതരത്തിലുള്ള പ്രവർത്തനാധിഷ്ഠിത ക്ലാസുകളാണ് സഹവാസ ക്യാമ്പിലൂടെ നൽകുന്നത്. ട്രെയിർമാരായ ജോസഫ് വയനാട്, ബിനോയ് കല്പറ്റ എന്നിവർ ക്ലാസുകൾ നയിക്കും. ഹെഡ്മാസ്റ്റർ എൻ.എം മൂസ്സക്കോയ അധ്യക്ഷനായി. ക്ലബ്ബ് കോർഡിനേറ്റർ കെ ബൈജു സ്വാഗതം പറഞ്ഞു. പുതിയ ബാച്ചിന്റെ കൺവീനർ ഈ വിനോദ് , വി കെ നൗഷാദ്, അനീഷ് ടി പി, എം ഷീല, എം കെ രാജേഷ്, കെ സുനിത എന്നിവർ സംസാരിച്ചു.
Latest from Local News
കേരള സർവ്വകലാശാലയിൽ ഇന്നലെ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24