അരിക്കുളത്ത് 2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ നടത്തി

അരിക്കുളം: 2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ നടത്തി. പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ എൻ.എം ബിനിത അധ്യക്ഷത വഹിച്ചു .
2024-25 വർഷത്തെ ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണ നടത്തുന്നതിനുള്ള മെഡിക്കൽ ക്യാ
മ്പ് താലൂക്ക് ആശുപത്രിയിലെ ഇ. എൻ .ഡി മേധാവി ഡോ: കെ. മുഹമ്മത് ഹഫ്സൽ 25 ഓളം രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി.
എം. പ്രകാശൻ, എൻ.വി. നജീഷ് കുമാർ, വി.പി.അശോകൻ ,ശ്യാമള എടപ്പളളി, എ.കെ. ശാന്ത, എം. കെ നിഷ സുപ്രവൈസർ അമ്പിക കുമാരി, ഇജാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.