ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം സ്റ്റുഡന്റ്സ് ബാലസമ്മേളനം

പൂനൂർ : വളരെ ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് പൂനൂർ മണ്ഡലം സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനം അഭിപ്രായപ്പെട്ടു.

വിദ്യാലങ്ങളിലും സ്വന്തം വീടുകളിലും വരെ കുട്ടികൾ അതിക്രമത്തിന് വിധേയമാകുന്നത് ഇല്ലാതാക്കാൻ നിയമങ്ങൾ കൊണ്ട് മാത്രം സാധ്യമല്ല എന്നാണ് അനുഭവ പാഠം.

ധാർമിക ബോധത്തിന്റെ അഭാവവും കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യവും കുറ്റവാളികളെ വളർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സമ്മേളനം വിസ്ഡം സ്റ്റുഡൻറ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം പ്രസിഡന്റ്‌ വി.കെ ബാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, മണ്ഡലം സെക്രട്ടറി സി.പി സാജിദ്, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം ഭാരവാഹികളായ കെ നിഹാൽറഹ്മാൻ, സി.പി അമീൻ, കെ ആദിൽ അമീൻ, പി.എം സർജാസ്, സി.പി മുഹമ്മദ് അസ് ലം, ഹിഷാം വള്ളിയോത്ത്, അബ്ദുല്ല സ്വബാഹ് സി.പി സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ പി.കെ അംജദ് മദനി, ജൗഹർ ഒഴുകൂർ കുട്ടികളുമായി സംവദിച്ചു.
സമാപന സംഗമത്തിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എച്ച് സിറാജ് ,ടി.ടി. അബ്ദുസലാം, ടി.പി നസീബ്, അലി അർഷാദ് അവേലം, സി.പി സഫീർ, എം.കെ സൈനുൽആബിദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് മണ്ഡലം സെക്രട്ടറി നിഹാൽ കക്കാട്ടുമ്മൽ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് ആദിൽഅമീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കൊങ്ങന്നൂർ ആറാട്ട് മഹോത്സവം പള്ളിവേട്ട നാൾ അവിസ്മരണീയം

Next Story

യുവകലാസാഹിതി സാംസ്കാരിക സമാധാനപദയാത്ര സംഘടിപ്പിച്ചു

Latest from Local News

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണ്ണാഭരണം, വിട്ടുകാർക്ക് കൈമാറി ഹരിത കർമ്മ സേനാംഗങ്ങൾ

അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 

മേപ്പയ്യൂരിൽ യു.ഡി.എഫ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്