ചാലിക്കര ഹരിത സ്പർശം എഡ്യുക്കേഷനൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം 21ന് വൈകു 4.30 ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ചു പൊതുസമ്മേളനവും നടക്കും. സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരിക്കും. രാതി 8 മണിക്ക് ഇശൽ വിരുന്ന് നടക്കും. അന്നു കാലത്ത് 9 മണിക്ക് ചേരുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും. നജ്മ തബ്ഷിറ മുഖ്യാതിഥിയായിരിക്കും. 2 മണിക്ക് ബാല കേരളം നടക്കും. 22 ന് കാലത്ത് 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചാലിക്കര ശാഖ മുസ്‌ലിം ലീഗിനു കീഴിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, കാർഷിക മേഖല, യുവജന – വയോജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങിയവയാണ് ട്രസ്റ്റിൻ്റെ പ്രവർത്തനമേഖല. ചെയർമാൻ എസ്. കെ അസ്സയിനാർ, മുഖ്യ രക്ഷാധികാരി ടി.കെ ഇബ്രാഹീം, പി.കെ. കെ നാസർ, സി. അബ്ദുള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (