പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയിൽ ബാലകൃഷ്ണൻ എന്നിവരൂടെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് പുരക്ക് ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടി തീപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി തിയണച്ചു. പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു.
റബ്ബർ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടർന്നാണ് തീ പിടിച്ചത് എന്ന് കരുതുന്നു. ഫയർ സ്റ്റേഷനിൽ നിന്നും ഏറെ ദൂരമില്ലാത്തതിനാലാണ് തൊട്ടടുത്തുള്ള വീടിലേക്ക് തീ പടരാതെ അഗ്നിബാധ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞ് വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ടത്. ഉണക്കാനിട്ട റബർഷീറ്റുകളും തേങ്ങയും ഉൾപ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു.
ഷീറ്റ്പുരയോട് ചേർന്ന് വിറകുകൾ കൂട്ടിയിടുന്നത് അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ ശ്രീകാന്ത്, പി ആർ സോജു, കെഎം ബിജേഷ് അശ്വിൻ ഗോവിന്ദ്, ഹൃദിൻ, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാർഡ്സ് എ എം രാജീവൻ, വി കെ ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Latest from Local News
ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ
ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ പുതുതായി നിർമ്മിച്ച അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു ചെങ്കല്ല് കയറ്റി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ
നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഗാഡ് കമ്പനി എം.ഡി. സ്രാവൻ ജെയിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,







