വിവാദ വനഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ ടൗണിൽ ബില്ല് കത്തിച്ചു പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം കർഷക കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് കല്പത്തൂർ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി എൻ.രാജശേഖരൻ, പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട്, എൻ. ചന്ദ്രൻ മാസ്റ്റർ, പാപ്പച്ചൻ കൂനംതടം, റെജി കോച്ചേരി, പട്ടയാട്ട് അബ്ദുള്ള, ബാബു കൂനംതടം,വി.ദാമോദരൻ, ഹരീന്ദ്രൻ വാഴയിൽ, ആർ.കെ.രാജീവ്, സി.എം. ബാബു, ടോമി മണ്ണൂർ, ജയിംസ് തോട്ടുമുക്കം, പി പി ഗോപാലൻ, യൂത്ത്, എബിൻ കുബ്ലാനി എന്നിവർ പ്രസംഗിച്ചു.