ചേമഞ്ചേരി തുവ്വക്കോട് എൽ. പി സ്കൂളിന്റെ നാല്പതാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും സഫലം എന്ന പേരിൽ വിപുലമായി ആഘോഷിച്ചു വരികയാണ്. ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കളിമുറ്റം എന്ന പേരിൽ വിനോദ് കൗതുക മത്സരങ്ങൾ സംഘടിപ്പിച്ചു. യു കെ രാഘവൻ ഉദ്ഘാടനം ചെയ്തു. അജയൻ ചെറൂര് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇന്ദിര,ഗീതാ ചെറൂര്
പ്രധാന അധ്യാപിക സഹീന , മാതൃസമിതി ചെയർപേഴ്സൺ ധന്യ എന്നിവർ സംസാരിച്ചു.
