ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ തിരുവങ്ങൂർ സ്കൂൾ – കാപ്പാട് ഹോസ്പിറ്റൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.അബ്ദുൾ ഹാരിസ് മെമ്പർ മാരായ റസീന ഷാഫി ,സി.കെ.രാജലക്ഷ്മി, സുധ തടവങ്കയ്യിൽ, വാർഡ് വികസന സമിതി കൺവീനർ ഉണ്ണി മാടഞ്ചേരി ,അനിൽകുമാർ പാണലിൽ എന്നിവർ പ്രസംഗിച്ചു.