മേപ്പയ്യൂർ: തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള സെസ് പിരിവ് ഊർജിതമാക്കുക, ‘ ക്ഷേമനിധി ബോഡിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക, സാമ്പത്തിക ആനുകുല്യങ്ങളും ,പെൻഷനും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂനിയൻ എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു.പി.അശോകൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അത്യോട്ട് ഗംഗാധരൻ, എം.കെ രാമചന്ദ്രൻ മാസ്റ്റർ, സി.കെ പ്രഭാകരൻ, സുരേഷ് ഗോപാൽ, എ.ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മാർച്ചിന് വി.കെ നാരായണൻ കെ.സി കുഞ്ഞിരാമൻ,സത്യൻ. യു, മനോജ് .കെ, ശ്രീജിത്ത്. വി. എം, സി.കെ ശ്രീധരൻ ,കുഞ്ഞിക്കണ്ണർ, കെ.പി രാജൻ എന്നിവർ നേതത്വം നൽകി.