സപ്ലൈകോ ക്രിസ്തുമസ്- ന്യൂ ഇയർ ഫെയർ ഡിസംബർ 21 മുതൽ 30 വരെ

സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ സംഘടിപ്പിക്കും. ക്രിസ്തുമസ്- ന്യൂ ഇയർ ഫെയറുകളുടെ സംസ്ഥനതല ഉദ്ഘാടനം ഡിസംബർ 21ന് രാവിലെ 10.30ന് പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊതുവിദ്യഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിക്കും.

ഫെയറുകൾ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറായി പ്രവർത്തിക്കും.

13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാന്റഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽസ് നടത്തും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി അനുമോദന സദസ്സും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Next Story

63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു

Latest from Main News

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,

നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കും -മന്ത്രി വി ശിവന്‍കുട്ടി ; വടകര ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം മന്ത്രി സമര്‍പ്പിച്ചു

നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ