അരിക്കുളം: കോൺഗ്രസ് നേതാവായിരുന്ന അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ പദവികളുടെ പിന്നാലെ പോകാത്ത നിസ്വാർത്ഥ പൊതുപ്രവർത്തകനായിരുന്നുവെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.അശോകൻ മാസ്റ്റർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പത്മനാഭൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. രാരുക്കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ട്രഷറർ കെ. അഷറഫ്, പി. കുട്ടിക്കൃഷ്ണൻ നായർ,വി.എം. രാധാകൃഷ്ണൻ, എസ്. മുരളീധരൻ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ആ വള മൊയ്തി , കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ കല്പത്തൂർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ. ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, കെ. ശ്രീകുമാർ, സേവാദൾ ബ്ളോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം, പി.കെ.കെ. ബാബു,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം.രാധ എന്നിവർ സംസാരിച്ചു. രാവിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് മണി എടപ്പള്ളി, പി.ടി. അനിൽകുമാർ, ഉണ്ണികൃഷ്ണൻ ദേവനന്ദനം, സി.എം. രാകേഷ്, ബാലൻ കൈലാസ്, രവി നടുവിലേടത്ത് മീത്തൽ എന്നിവർ നേതൃത്വം നൽകി. ടി.ടി. ശങ്കരൻ നായർ സ്വാഗതവും ടി.എം. പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







