കോതമംഗലം അയ്യപ്പന്‍ വിളക്ക് മഹോത്സവം ശനിയാഴ്ച ആഘോഷിക്കും. കാലത്ത് ഗണപതി ഹോമം, വൈകീട്ട് നാല് മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് വൈരാഗി മഠത്തില്‍ നിന്ന് തിരിതെളിയിച്ച് നഗര പ്രദിക്ഷണം ചെയ്ത് കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കല്ലുവഴി പ്രകാശന്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പന്‍പാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചില്‍, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും പാലക്കൊമ്പ് എഴുന്നള്ളിക്കാന്‍ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്