കൊല്ലം എൽ. പി സ്കൂ‌ളിന് പിഷാരികാവ് ദേവസ്വം നൽകിയ സ്കൂൾ ബസ്സ് ഫ്ളാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: കൊല്ലം എൽ. പി സ്കൂ‌ളിന് പിഷാരികാവ് ദേവസ്വം നൽകിയ സ്‌കൂൾ ബസ് കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഫ്ളാഗ് ഓഫ് ചെയ്. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ അധ്യക്ഷനായി. ബസ്സിൻ്റെ താക്കോൽ ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ പ്രധാന അധ്യാപിക ബിനിതക്ക് കൈമാറി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, കെ. ബാലൻ നായർ, സി. ഉണ്ണികൃഷ്‌ണൻ, എരോത്ത് അപ്പുക്കുട്ടി നായർ, പി.പി. രാധാകൃഷ്‌ണൻ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്‌ണൻ, കൗൺസിലർ കെ. ടി സുമേഷ്, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, പി.ടി.എ പ്രസിഡന്റ് എ. പി സുധീഷ്, കെ.കെ രാകേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.