അഭയദേവ് പുരസ്കാരം ഡോ.ഒ.വാസവന്

/

ബഹുഭാഷാപണ്ഡിതനും വിവർത്തകനും കവിയും ഗാനരചയിതാവുമായിരുന്ന അഭയദേവിൻ്റെ സ്മരണക്കായി ഭാഷാ സമന്വയ വേദി വിവർത്തനത്തിന് നൽകുന്ന 2024 ലെ ഭാഷാ സമന്വയ പുരസ്കാരം ഡോ.ഒ.വാസവന്. പത്രമാസികകളുടെ വിഭാഗത്തിൽ മുംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഭാരതീയ വിദ്യാഭവൻ്റെ നവനീത് ഹിന്ദി മാസികക്കാണ് പുരസ്‌കാരം. വിശ്വനാഥ് സച്ദേവാണ് ഇതിൻ്റെ എഡിറ്റർ. മഹർഷി ദയാനന്ദ സരസ്വതിയെ കുറിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകത്തിൻ്റെ ഹിന്ദി വിവർത്തനം മഹർഷി ദയാനന്ദ് പ്രതിരോധ് കി ഗഹരായി എന്ന കൃതിക്കാണ് പുരസ്കാരം.

ആകാശവാണിയിൽ ഔദ്യോഗിക ഭാഷാ വിഭാഗം അസിസ്റ്റൻ്റ് ഡയരക്ടറായിരുന്ന ഡോ.ഒ.വാസവൻ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാറിൻ്റെ പബ്ലിക്കേഷൻ ഡിവിഷനു വേണ്ടി പുസ്തകങ്ങൾ വിവർത്തനം ചെയ്തു. ഇംഗ്ലീഷ് – ഹിന്ദി ഭരണഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് പൊയിൽക്കാവ് സ്വദേശിയണ്. ഡോ.സി.രാജേന്ദ്രൻ, ഡോ. പി.കെ.രാധാമണി, ഡോ.ആർസു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. പുരസ്കാര സമർപ്പണം 2025 ഫെബ്രുവരി ആദ്യവാരം കോഴിക്കോട് നടക്കും.

Leave a Reply

Your email address will not be published.

Previous Story

ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നു

Next Story

ദേശീയപാത നിര്‍മ്മാണത്തിന് ചാലോറ മലയില്‍ നിന്ന് മണ്ണെടുക്കും; പോലീസ് സന്നാഹത്തോടെ സ്ഥലത്തേക്ക് റോഡ് നിർമ്മിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ശിശു രോഗവിഭാഗം .ഡോ : ദൃശ്യ എം

പാലക്കുളം സിൽക്ക് ബസാറിൽ വൻ മരം കടപുഴകി , ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് മരം വീണത്. അഗ്നിരക്ഷാസേന സംഭവ

പാലക്കാട് ഡിവിഷൻ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ ഔദ്യോഗിക അറിയിപ്പ്. താഴെ കൊടുത്തിരിക്കുന്ന

കനത്ത കാറ്റും മഴയും ഫയർ ഫോഴ്‌സിന് വിശ്രമമില്ലാത്ത നാളുകൾ

കാലവർഷം ശക്തമായതോടെ മരങ്ങൾ കടപുഴകി വീണു കനത്ത നാശനഷ്ടങ്ങൾ. റോഡിലേക്കും കെട്ടിടങ്ങൾക്കും മിതേയും വിഴുന്ന മരങ്ങൾ വെട്ടി മാറ്റാൻ ഫയർ ഫോഴ്സ്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 29-05-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 29-05-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം