കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കോംകോസ്) ഒരുക്കുന്ന കൊയിലാണ്ടി ഫെസ്റ്റിന് ആരംഭമായി. കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് കിഴക്ക് മുത്താമ്പി റോഡിന് വശത്തായി ആരംഭിച്ച ഫെസ്റ്റ് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, കെ.ഷിജു, ഇ.കെ.അജിത്ത്, പി.രത്നവലി, വി.പി. ഇബ്രാഹിംകുട്ടി, പി.വിശ്വൻ, കെ.ദാസൻ, എസ് സുനിൽമോഹൻ, കെ.വിജയൻ , എ. ലളിത, കോമത്ത് വത്സൻ, സി.കെ മനോജ്, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് 3 മണി മുതൽ രാത്രി 9-30 വരെയാണ് പ്രദർശന സമയം.
