ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികത്തിൽ ചെറുകാടിന്റ കൃതികൾ കൂടുതൽ വായിക്കപ്പടാനും വായനയെ ജനകീയമാക്കുന്നതിനു വേണ്ടി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ജീവിതപ്പാതയുടെ ആസ്വാദന കുറിപ്പ് രചനാ മത്സരത്തിലും പുസ്തക ചർച്ചയിലും താലൂക്കിലെ വിവിധ ലൈബ്രറികൾ പങ്കെടുത്തു.
ഡിസം: 22 ന് കാലത്ത് 10 മണിക്ക് ഡോ:പി കെ ഷാജി നയിക്കുന്ന താലൂക്ക്തല ക്വിസ് മത്സരം “എന്റെ കേരളം എന്റെ മലയാളം”. 29 ന് നടക്കുന്ന സാംസ്കാരിക സദസ് മോഹനൻ ചേനോളി ഉൽഘാടനം ചെയ്യും. പ്രസാദ് കൈതക്കൽ പ്രഭാഷണം നടത്തും പ്രതിഭ സംഗമത്തിൽ ജില്ലാ സ്ക്കൂൾ കലോത്സവ വിജയികളെ ആദരിക്കും തുടർന്നുവിവിധ കലാപരിപാടികൾ അരങ്ങേറും.