ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ സബ്ജില്ലാ കലാമേളയിലും, ശാസ്ത്രമേളയിലും, സംസ്കൃതോത്സവത്തിലും, സ്കൂൾ കലാമേളയിലും, വിജയികളായവരെയും എൽ.എസ്.എസ്, യു.എസ്. എസ് ജേതാക്കളെയും ആദരിച്ചു. അനുമോദന സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് , വാർഡ് മെമ്പർ തസ്ലീന നാസർ, സുരേഷ് കുമാർ, വി.കെ.ഷംജ, ജാഫർ ചേനോളി, പ്രധാനാധ്യാപിക തേജസ്വി വിജയൻ, ധന്യ എന്നിവർ സംസാരിച്ചു.