കൊയിലാണ്ടി: വര്ധിച്ചു വരുന്ന ആഭിചാര – മന്ത്രവാദക്കൊലപാതകങ്ങള് സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്ന് കോഴിക്കോട് നോര്ത്ത് ജില്ല മര്കസുദ്ധഅവ കൗണ്സില് മീറ്റ് അഭിപ്രായപ്പെട്ടു.മുസ്ലിം സമൂഹത്തെ അന്ധവിശ്വാസത്തിലേക്ക് തിരിച്ച് വഴിനടത്തുന്ന പ്രവര്ത്തനങ്ങള് നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവര് ഉപേക്ഷിക്കാന് തയ്യാറാകണം.കെ.എന്.എം. മര്ക്കസുദ്ദഅവ സംസ്ഥാന ഉപാധ്യക്ഷന് കെ.പി. അബ്ദുറഹിമാന് സുല്ലമി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കാസിം കൊയിലാണ്ടി(പ്രസി),കെ.എം കുഞ്ഞമ്മദ് മദനി,അഹമ്മദ് കുട്ടി,ടി.എം ബഷീര്,ടി.വി അബ്ദുല് മജീദ് (വൈസ് പ്രസി)ജലീല് കിഴൂര് (സെക്രട്ടറി )എ.വി.അബ്ദുന്നാസര്,അബ്ദുല് മജീദ്,അബ്ദു റഫീഖ് വടകര(ജോ. സെക്ര),അബ്ദുറഹീം മുളിയങ്ങല്(ട്രഷറര്) എന്നിവരെ തിരഞ്ഞെടുത്തു.കെ.മുഹമമദ് ബഷീര്,ഡോ.അനസ് കടലുണ്ടി,ബഷീര് തിക്കോടി ,അബ്ദുറഹീം മുളിയങ്ങല്,കാസിം , ജലീല് കിഴൂര്,റഫീഖ് മേപ്പയ്യൂര് ,സോഫിയ കൊയിലാണ്ടി എന്നിവര് സംസാരിച്ചു
Latest from Local News
നടേരി :തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു – 50) അന്തരിച്ചു. പരേതനായ രാമോട്ടിയുടെയും കുഞ്ഞിപെണ്ണിൻ്റെയും മകനാണ്. സഹോദരങ്ങൾ: രാമൻ കുട്ടി, ചന്ദ്രിക,
2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ, കായക്കൊടി
കോഴിക്കോട്: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്







