കൂരാച്ചുണ്ട് : കേരള വനം വകുപ്പിന്റെ വന നിയമ ഭേദഗതി ബിൽ 2024 ജനദ്രോഹപരവും, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. വനം വകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിവെക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. 2024 നവംബർ ഒന്നിന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്ത വനനിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കത്തിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് സുനീർ പുനത്തിൽ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം
ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ജിമ്മി വടക്കേകുന്നേൽ, നജീബ് മടവൻകണ്ടി, കെ.സി.മൊയ്തീൻ, ഗാൾഡിൻ കക്കയം, സജി വെങ്കിട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.