ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും

ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും. കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേർസ് ക്രിക്കറ്റ് ക്ലബ് (ടി.സി.സി) യുടെ നേതൃത്വത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടിയിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ചാണ് അധ്യാപകർ മാറ്റുരക്കുന്നത്. എട്ട് ടീമുകളിലായി നൂറോളം അധ്യാപർ അണിനിരക്കുന്ന പ്രീമിയർ ലീഗിന്റെ ഓക്ഷൻ കഴിഞ്ഞ മാസം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടന്നിരുന്നു.
ഫാൽക്കൺസ് ഫറൂഖ്, കൃഷ്ണ ബ്രദേഴ്സ്, എം.ജെ വില്യാപ്പള്ളി, ഹാംഷെയർ കൊയിലാണ്ടി, വേദിക നടുവണ്ണൂർ, ചാമ്പ്യൻസ് ചോമ്പാല, ഇംപൾസ് നന്മണ്ട, 
സ്പാർക്ക് മേലടി, എന്നിവയാണ് ഫ്രാൻഞ്ചൈസികൾ. മത്സരത്തിന്റ ടൈറ്റിൽ സ്പോൺസർ ചെയ്തിരിക്കുന്നത് യു. സ്ലോട്ട് ആണ്. അർജുൻ സാരംഗി ടി.സി.സി ജനറൽ സെക്രട്ടറി, ബാസിൽ പാലിശ്ശേരി, സാരംഗ് കൃഷ്ണ, ആസിഫ്.എ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.