2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും

2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും. രണ്ടു പരീക്ഷകൾക്കും രണ്ട് പേപ്പറുകൾ വീതം ഉണ്ടായിരിക്കും. രാവിലെ 10.15 മുതൽ 12 വരെ പേപ്പർ ഒന്നും ഉച്ചയ്ക്ക് 1.15 മുതൽ മൂന്നുവരെ പേപ്പർ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക്  ഫീസ് ഇല്ല. അർഹതയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ഡിസംബർ 30 മുതൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യണം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്നതും രണ്ടാം ടേം പരീക്ഷയിൽ മലയാളം , ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുള്ളതുമായ വിദ്യാർഥികൾക്ക് എൽഎസ്എസ് പരീക്ഷ എഴുതാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ബി ഗ്രേഡ് ആയവർക്ക് ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ,ഗണിത, സാമൂഹ്യശാസ്ത്ര മേളകളിൽ ഏതെങ്കിലും ഇനത്തിൽ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ പരീക്ഷയെഴുതാം. 2024- 25 അധ്യയന വർഷത്തെ നാലാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ഒന്നിൽ ഒന്നാം ഭാഷ (മലയാളം/കന്നഡ/തമിഴ്), ഇംഗ്ലീഷ്, പൊതുവിജ്ഞാനം. പേപ്പർ രണ്ടിൽ പരിസരപഠനം, ഗണിതം. 

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷം ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് യുഎസ്എസ് പരീക്ഷയിൽ പങ്കെടുക്കാം. രണ്ടാം ടേം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് വേണം. ഭാഷാവിഷയങ്ങളിൽ രണ്ടു പേപ്പറുകൾക്ക് എ ഗ്രേഡും ഒന്നിൽ ബി ഗ്രേഡും ലഭിച്ചവർക്കും  ശാസ്ത്ര വിഷയങ്ങളിൽ രണ്ടെണ്ണത്തിന് എ  ഗ്രേഡും ഒന്നിന് ബി ഗ്രേഡും ലഭിച്ചവർക്കും പരീക്ഷ എഴുതാം. രണ്ടു പേപ്പറുകൾക്കും മൂന്ന്  പാർട്ടുകൾ ഉണ്ടാകും. പേപ്പർ ഒന്നിൽ ഒന്നാം ഭാഷ ഭാഗം 1, ഭാഗം 2, ഗണിതം എന്നിവയായിരിക്കും ഉണ്ടായിരിക്കുക. പേപ്പർ രണ്ടിൽ ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെയാകും വരിക. ഈ അധ്യയന വർഷത്തെ ഏഴാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങൾക്ക് പരീക്ഷാഭവനുമായി ബന്ധപ്പെടുക. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിയിടിച്ച് ബസ്സ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Next Story

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യല്‍ നടപടി ശക്തമാക്കി കൊയിലാണ്ടി നഗരസഭ

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ