1974ൽ നായനാർ ഉദ്ഘാടകനായ റെഡ് കര്‍ട്ടന്‍ കലാവേദി, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

/

കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന റെഡ് കര്‍ട്ടന്‍ പിറവി കൊണ്ടിട്ട് അമ്പത് വര്‍ഷം പിന്നിടുന്നു. 1974 ഒക്ടോബറില്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരനും ചിന്തകനുമായിരുന്ന പി.ഗോവിന്ദപ്പിള്ളയാണ് അന്ന് ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത്. കൊയിലാണ്ടി ബാറിലെ അഭിഭാഷകരായ പരേതരായ എന്‍.കെ.വിജയന്‍ ജന: സിക്രട്ടറിയും എന്‍.വി.ശ്രീധരന്‍ പ്രസിഡന്റുമായിരുന്നു. എന്‍.കെ.വിജയന്‍ പിന്നീട് ജില്ലാ ജഡ്ജിയായിരുന്നു.

അമേച്വര്‍ നാടക പ്രസ്ഥാനമായി വളര്‍ന്ന റെഡ് കര്‍ട്ടന്‍ ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങള്‍ അക്കാലത്ത് അരങ്ങിലെത്തിച്ചു. പ്രക്ഷോഭം, അതിരാത്രം, സനാതനം, ശൃംഖല, കാലം മാറുമ്പോള്‍ തുടങ്ങിയ നാടകങ്ങള്‍ കേരളത്തിലുടനീളം അവതരിപ്പിച്ചിരുന്നു. പാഞ്ഞാളില്‍ നടന്നിരുന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ കായലാട്ട് രവീന്ദ്രന്‍ രചിച്ച് സംവിധാനം ചെയ്ത നാടകം അന്നു കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. നാടകാവതരണത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. കൊയിലാണ്ടിയിലും പരിസരത്തുമുള്ള ഒട്ടേറെ കലാകാരന്മാരെ അരങ്ങിലെത്തിക്കാന്‍ റെഡ് കര്‍ട്ടന് സാധിച്ചു. വില്ലാപ്പള്ളി രാജന്‍, പവിത്രന്‍, സി.പി.രാഘവന്‍, കോയച്ചം കണ്ടി രാഘവന്‍, വിജയന്‍ അരങ്ങാടത്ത്, വി.കെ. രവി, അബ്ദുളള, അലി അരങ്ങാടത്ത്, രാഗം മുഹമ്മദലി, പി.കെ ഭരതന്‍, ഗീത റീത്ത, റീന, എന്‍.കെ.രവീന്ദ്രന്‍, കാവുംവട്ടം വാസുദേവന്‍, കലാലയം രവി, തുടങ്ങി നിരവധികലാകാരന്മാര്‍ അരങ്ങിലും അണിയറയിലും ഉള്ളവരായിരുന്നു.

കേരളത്തിലെ പ്രധാന നാടക സംഘങ്ങളുടെ ഒട്ടുമിക്ക നാടകങ്ങളും കൊയിലാണ്ടിയിലെ അരങ്ങിലെത്തിക്കാന്‍ റെഡ് കര്‍ട്ടന് കഴിഞ്ഞിരുന്നു. ഇതിനൊക്കെ നേതൃത്വം കൊടുത്തിരുന്നത് ചാത്തോത്ത് ശ്രീധരന്‍ നായര്‍ എന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ റെസ്‌കര്‍ട്ടന്‍ ചില്‍ഡ്രന്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ കായികമേളകളും ഫിലിം പ്രദര്‍ശനങ്ങളും നടത്തി. അരവിന്ദന്റെ കുമ്മാട്ടി പോലുള്ള സിനിമകള്‍ അക്കാലത്ത് കൊയിലാണ്ടിയില്‍ പ്രദര്‍ശിപ്പിച്ചു. കൊയിലാണ്ടിയിലെ മാധ്യമപ്രവര്‍ത്തകനായ പവിത്രന്‍ മേലൂര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ വിവാഹം നടന്നത് റെഡ് കര്‍ട്ടന്‍ ഹാളില്‍വെച്ചായിരുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷ വേളയില്‍ പഴയകാല പ്രവര്‍ത്തകരുടെ സംഗമം, വൈവിധ്യമാര്‍ന്ന സാംസ്‌ക്കാരിക പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്പശാലകള്‍, കൊയിലാണ്ടിയുടെ സാംസ്‌കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന സ്മരണിക തയ്യാറക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘാടക സമിതി രൂപം നല്‍കിയിട്ടുണ്ട്.

സുവണ്ണ ജൂബിലി ആഘോഷങ്ങളും കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി.യുടെ അനുസ്മരണവും ഡിസംബര്‍ 23 ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ, ഇ.കെ.വിജയന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, ഗായകന്‍ വി.ടി.മുരളി തുടങ്ങിയവരും പങ്കെടുക്കും. സംസ്ഥാന തലത്തില്‍ ചെണ്ടമേളത്തില്‍ സ്ഥിരമായി വിജയിക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ത്ഥികളേയും പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന കളിപ്പുരയില്‍ രവീന്ദ്രനേയും ഏകാഭിനയ മികവിന് അലി അരങ്ങാടത്തിനേയും ചടങ്ങിൽ ആദരിക്കും. തുടര്‍ന്ന് കബീര്‍ ഇബ്രാഹിം തലശ്ശേരി നയിക്കുന്ന ഗസല്‍ സന്ധ്യയും അരങ്ങേറും.

Leave a Reply

Your email address will not be published.

Previous Story

ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും

Next Story

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

Latest from Local News

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

ഇൻ്റർലോക്ക് കട്ടകള്‍ ഇളകിത്തെറിച്ചു, മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്