പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു

കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ ഭാഷാ സമന്വയവേദി പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു. സാംസ്കാരിക പൈതൃകം – സമൂഹവും സമീപനവും എന്ന വിഷയത്തിൽ കോഴിക്കോട് ആർട്ട് ഗാലറി ആൻഡ് മൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പാൾ ഡോ.എസ്.പി. കുമാർ അധ്യക്ഷനായിരുന്നു. ഡോ. ആർസു പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. എം.കെ.ബിന്ദു, ഡോ. ആത്മജയപ്രകാശ്, ഡോ. ദീപേഷ് കരിമ്പുങ്കര, വിഷ്ണു പവിത്രൻ, ഡോ.ഒ.വാസവൻ, ജി.മുരളികൃഷ്ണൻ, ജി.ഗോപികൃഷ്ണൻ, സോ.പി. കെ. രാധാമണി എന്നിവർ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന കേരളം: ഭാഷ, ചരിത്രം,, സംസ്കാരം എന്ന വിഷയത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ വിദ്യാർഥികളായ എം.സച്ചിൻ ലാൽ, ടി. അഞ്ജന, കെ.പി.നന്ദന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഡോ.എൻ.അനുസ്മിത, ഡോ.ആർ.എം.ഷാജു എന്നിവർ നയിച്ച പ്രശ്നോത്തരിയിലെ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.

Leave a Reply

Your email address will not be published.