ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില് പുതുക്കി നിര്മ്മിക്കുവാനുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. കശ്യപമുനി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. കാശി, കാഞ്ചീപുരം,കാഞ്ഞിരങ്ങാട് ,കാഞ്ഞിലശ്ശേരി എന്നീ മഹാക്ഷേത്രങ്ങളില് ഒരേ സമയം പ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്ര വാസ്തു ശില്പകല വിദഗ്ധരുടെ നിഗമനമനുസരിച്ച് സഹസ്രാബ്ദങ്ങളുടെ പഴക്കം കണക്കാക്കുന്ന ക്ഷേത്രമാണിത്. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ജീര്ണ്ണതകള് മാറ്റി ശ്രീകോവില് പൂര്ണമായും പുതുക്കി നിര്മ്മിക്കാനാണ് സംഘാടക സമിതിയുടെ നേതൃത്വത്തില് പ്രവര്ത്തനങ്ങള് നടക്കുന്നത്.
തച്ചു ശാസ്ത്ര വിദഗ്ധന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിര്ദ്ദേശാനുസരണമാണ് പ്രവൃത്തികള് നടക്കുക. ശ്രീകോവിലിന്റെ അടിത്തറയും ചുമരും മേല്പ്പുരയും പൂര്ണ്ണമായും പുതുക്കി നിര്മ്മിച്ച ശേഷം മേല്പ്പുര ചെമ്പു പതിക്കും. നമസ്കാര മണ്ഡപവും നാഗത്തറയും പുതുക്കി നിര്മ്മിക്കും. പുതുതായി നിര്മ്മിക്കുന്ന ക്ഷേത്ര പ്രവേശന വീഥിയുടെ പ്രവര്ത്തികള് ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ടര കോടി രൂപയുടെ ബ്യഹത് പദ്ധതിക്കാണ് ക്ഷേത്രം ഒരുങ്ങുന്നത്.
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതല് 28 വരെ ആഘോഷിക്കും.ഈറോഡ് രാജന് ചെയര്മാനുംഷൈജു കാരാന്തോടു കുനി ജനറല് കണ്വീനറും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര് ഡോ. വി.ടി.മനോജ് നമ്പൂതിരി ട്രഷററും ആയുള്ള കമ്മിറ്റിയാണ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.
Latest from Local News
കൊയിലാണ്ടി: കൊല്ലം ചെറിയ തെങ്ങിലകത്ത് സി ടി മൂസക്കുട്ടി (71) അന്തരിച്ചു. പിതാവ് പരേതനായ മമ്മു ഹാജി. മകൾ: റൈഹാനത്ത്. സഹോദരങ്ങൾ:
രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്
കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി