തണൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പണം പയറ്റ് ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു

പ്രയാസമനുഭവിക്കുന്ന വൃക്കരോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് സൗകര്യമൊരുക്കി 6 വർഷങ്ങളായി കൊയിലാണ്ടി തണൽ പ്രവർത്തിച്ച് വരികയാണന്നും, ദൈന ദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ ഡിസം  20 ന് കൊയിലാണ്ടിയിലും, ജനുവരി 05 ന് കൊല്ലത്തും, പെരുവട്ടൂരിലും ജനകീയ പങ്കാളിത്തത്തോടെ പണം പയറ്റ് ചടങ്ങുകൾ നടത്തുന്നതിന് ഒരുക്കങ്ങൾ നടക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

കൊയിലാണ്ടി ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഡയാലിസ്സീസ് സെൻ്ററിൽ പ്രതിദിനം രണ്ട് ഷിഫ്റ്റുകളിൽ 7 മെഷീനുകളിൽ 28 പേർ ഡയാലിസ്സീസ് നിർവഹിക്കുന്നു. സ്ട്രോക്ക് വന്നും അപകടങ്ങൾ സംഭവിച്ചും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമേകുന്ന ഫിസിയോ തെറാപ്പി സെൻ്ററും, നിത്യ രോഗികൾക്ക് വളരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന തണൽ ഫാർമസിയും കൊയിലാണ്ടിയിൽ സേവനം നടത്തി വരുന്നു.

ഡയാലിസിസ്, ഫിസിയോ തെറാപ്പി സെൻ്ററുകളുടെ പ്രവർത്തനത്തിനായി മാസത്തിൽ ആറു ലക്ഷം രൂപയാണ് നിലവിൽ ചെലവു വരുന്നത്. സർക്കാറിൽ നിന്ന് ആരോഗ്യ ഇൻഷുറൻസിലൂടെ ലഭിക്കുന്ന സഹായവും സുമനസ്സുകളായ നാട്ടുകാരുടെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയുമാണ് തണലിനെ മുന്നോട്ട് നയിക്കുന്നത്. നിലവിൽ ഫണ്ടുകളുടെ അപര്യാപ്തത തണലിൻ്റെ സേവനങ്ങൾ തടസ്സപ്പെടാതെ മുന്നോട്ട് പോവാൻ വ്യത്യസ്ത ഏരിയകളിലായി തണൽ ജനകീയ പണം പയറ്റ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി ഏരിയ തണൽ ജനകീയ പണം പയറ്റ് 2024 ഡിസംബർ 20 വെള്ളി വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി 9 മണി വരെ കൊയിലാണ്ടി ബദ്രിയ്യ കോളേജ് പരിസരത്തും , 2025 ജനുവരി 5 ന് കൊല്ലം സി.എച്ച് സൗധം പരിസരത്തും തണൽ ജനകീയ സാമ്പത്തിക ശേഖരണവും , ഡിസം : 28 ന് കാലത്ത് 9 ന് പെരുവട്ടൂർ എൽ.പി സ്കൂളിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും നടത്തപ്പെടും. വാർത്താ സമ്മേളനത്തിൽ തണൽ ഭാരവാഹികളായ വി.കെ ആരിഫ് , കെ. നൂറുദ്ദീൻ , എ. അസീസ് , അൻസാർ കൊല്ലം , വി. പി അബ്ദുല്ലത്തീഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Next Story

പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു

Latest from Local News

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ

കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തളിപ്പറമ്പ് ച്യവനപ്പുഴ പുളിയ പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ

വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്ന വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ