ആവണിപ്പൊന്നരങ്ങൊരുക്കി പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപനം ഡിസംബർ 22, 23, 24, 25 തിയ്യതികളിൽ

ഒരു വർഷമായി നടന്നുവരുന്ന പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവണിപ്പൊന്നരങ്ങോടെ സമാപനമാവും. 1974 ലെ പൊന്നോണ നാളിലാണ് കലാലയം സ്ഥാപിക്കപ്പെടുന്നത്. ഇപ്പോൾ പൂക്കാട്, ഉള്ള്യേരി കേന്ദ്രങ്ങളിലായി 2500 ലധികം വിദ്യാർത്ഥികൾ കലാപഠനം നടത്തിവരുന്നു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാപ്രവർത്തനങ്ങളിലൂടെ നാടിൻ്റെ സാംസ്കാരിക സ്പന്ദനമായി കലാലയം അറിയപ്പെടുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തോത്സവം, സംഗീതോത്സവം, നാടകോത്സവം , സാഹിത്യോത്സവം, കളി ആട്ടം , ഗുരു സ്മരണ ഗ്രാമീണം, ഗാന്ധിസ്മൃതി, വയനാട് നല്ലൂർ നാട് അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ വർണോത്സവം, നാടകപ്രവർത്തക സംഗമം , പൂർവ്വ വിദ്യാർഥി സംഗമം മുതലായവ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളായി.
സുവർണ ജൂബിലി സമാപന പരിപാടികൾ ആവണിപ്പൊന്നരങ്ങ് എന്ന പേരിൽ ഡിസംബർ 22, 23, 24, 25 തിയ്യതികളിൽ നടക്കും. 22 ന് കൊടിയേറ്റത്തോടനുബന്ധിച്ച് കന്മന ശ്രീധരൻ മാസ്റ്റർ ജൂബിലി സന്ദേശം നൽകും. 23 ന് വൈകിട്ട് നടക്കുന്ന ജൂബിലി സമാപന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഫിഷറീസ് വകുപ്പു സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ശ്രീ ഷാഫി പറമ്പിൽ എം പി അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ താരം സലിം കുമാർ കലോത്സവത്തിന് തിരി തെളിയിക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഡോ എം ആർ രാഘവവാര്യരെ ആദരിക്കും. ജൂബിലി സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിർവ്വഹിക്കും. ഇളയിടത്ത് വേണുഗോപാൽ സോവനീർ പ്രകാശിപ്പിക്കും. എം വി എസ് പൂക്കാട് ഏറ്റുവാങ്ങും. അഭിനയശിരോമണി രാജരത്നം പിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ എൻ്റോവ്മെൻ്റ് മികച്ച നൃത്തവിദ്യാർത്ഥി കുമാരി ആഗ്നയ്ക്ക് നാട്യാചാര്യൻ പി.ജി ജനാർദ്ദനൻ മാസ്റ്റർ സമർപ്പിക്കും.
25 ന് നടക്കുന്ന സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനേയും രാമപ്രഭ പുരസ്കാരം നേടിയ എം.കെ. സുരേഷ് ബാബുവിനേയും വേദിയിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് കലാലയം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് വിതരണം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സുധ തടവൻ കയ്യിൽ, വി ടി മുരളി മുതലായവർ പങ്കെടുക്കും. വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ രണ്ടു ദിവസങ്ങളിലായി ആശംസകൾ അർപ്പിച്ചു സംസാരിക്കും.
മൂന്നു ദിവസങ്ങളിലും കാലത്ത് 9 മണി മുതൽ കലാപരിപാടികൾ അരങ്ങേറും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകുന്ന മേളകൈരളി ചെണ്ടമേളം കലോത്സവത്തിലെ ആകർഷക ഇനമാണ്. മുംബൈ, പേരില്ലാ പൂവ്, ഏറ് എന്നീ നാടകങ്ങൾ മൂന്നുദിവസങ്ങളിലായി അരങ്ങിലെത്തും.
പി ഭാസ്കരന് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഗാനമേള, കലിംഗ നർത്തന തില്ലാന, ലയചക്ര, വർണതരംഗം മുതലായവയാണ് മറ്റ് വിശേഷാൽ പരിപാടികൾ.

ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, യു കെ രാഘവൻ, അഡ്വ: കെ ടി ശ്രീനിവാസൻ ,അബൂബക്കർ കാപ്പാട്, കെ രാധാകൃഷ്ണൻ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

Next Story

നാട്ടുകാർക്ക് ഭീഷണിയായി മുതുകുന്നു മലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കണം : സിപിഐ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്