പേരക്ക സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊയിലാണ്ടി: പേരക്ക ബുക്‌സ് സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് (സെക്കന്‍ഡ് എഡിഷന്‍) പന്തലായനി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (കൊയിലാണ്ടി) ഡിസംബര്‍ 21, 22 തീയതികളില്‍ യു.എ ഖാദര്‍ നഗറില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവിധ ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അന്‍പതുപേര്‍ക്കായാണ് ക്യാമ്പ്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലക്ക് 25ലേറെ എഴുത്തുകാര്‍ നേതൃത്വം നല്‍കും.
ശില്‍പ്പശാല 21ന് വൈകുന്നേരം മൂന്നുമണിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയാകും. പേരക്ക എഴുത്തുപുര പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും നോവല്‍ പുരസ്‌കാരം സുനിതകാത്തുവിനും കല്‍പ്പറ്റ നാരായണന്‍ സമ്മാനിക്കും. എഴുത്തുപുര മാസികയുടെയും പതിനഞ്ച് ബാലസാഹിത്യകൃതികളുടെയും പ്രകാശനവും ചടങ്ങില്‍ നടക്കും.

Leave a Reply

Your email address will not be published.