വടകരയിൽ പെൺകുട്ടിയെ കാറിടിച്ച് കോമയിലാക്കിയ പ്രതിയായ ഷജീലിന് മുൻകൂർ ജാമ്യമില്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നിലവിൽ ഷജീൽ വിദേശത്താണ്. അപകടത്തിൽ പുത്തലത്ത് ബേബിയെന്ന സ്ത്രീ മരിക്കുകയും ഇവരുടെ പേരക്കുട്ടി ദൃഷാന കോമയിലാവുകയും ചെയ്തിരുന്നു.
അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകടവിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്ത് പോലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.