കൊയിലാണ്ടി: സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസിലൂടെ നടന്നു കയറിയ പത്മിനി ബിരുദവും ബിരുദാനന്തര ബിരുദവും പിന്നിട്ടു. ഇനി ലക്ഷ്യം നിയമ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ എം.എ.പൊളിറ്റിക്‌സ് പരീക്ഷയിലാണ് ചെങ്ങോട്ടുകാവ് എടക്കുളം നിടൂളി പത്മിനി ഫസ്റ്റ് ക്ലാസോടെ വിജയിച്ചത്. 63.4 ശതമാനം മാര്‍ക്കാണ് നേടിയത്.
ജീവിതപ്രയാസങ്ങള്‍ കാരണം എസ്.എസ്.എല്‍.സി ജയിച്ചതിന് ശേഷം പഠനം തുടരാന്‍ കഴിയാതിരുന്ന പത്മിനി 2016-18 വര്‍ഷത്തിലാണ് സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേര്‍ന്നത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കേന്ദ്രമാക്കിയായിരുന്നു പഠനം. പ്ലസ്ടു തുല്യതാ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ബി.എ പൊളിറ്റിക്‌സിന് ചേര്‍ന്നു. തുടര്‍ന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യഭ്യാസ പദ്ധതിയിലൂടെ എം.എ കോഴ്‌സില്‍ ചേര്‍ന്നത്.
ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ ജീവനക്കാരിയാണ് പത്മിനി. ജോലിത്തിരക്കിനിടയിലാണ് പഠനം. ഇതിനിടയില്‍ സാമൂഹിക പ്രവര്‍ത്തനവുമുണ്ട്. സി.പി.എം പ്രവര്‍ത്തകയായ ഇവര്‍ നിറവ് കുടുംബശ്രി അംഗം കൂടിയാണ്.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ