കൊയിലാണ്ടി: വൃക്ക, കരൾ രോഗങ്ങൾ സംസ്ഥാനത്ത് കൂടുതലായി വരുന്ന സാഹചര്യത്തിൽ ജീവത ശൈലീ രോഗ നിയന്ത്രണങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് കേരള
ഹെൽത്ത് സർവീസ് അസി.ഡയരക്ടർ ഡോ: പി.പി. പ്രമോദ് കുമാർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ നേത്ര ഹോസ്പിറ്റലന്റെയും മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ അധ്യക്ഷനായിരുന്നു. ലോക കേരള സഭാംഗം പി.കെ. കബീർ സലാല മുഖ്യാതിഥിയായി. നഗരസഭാംഗം ജിഷ പുതിയെടുത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ, സി.വി. ഇസ്മയിൽ, എം.ശശീന്ദ്രൻ, വി.പി. ബഷീർ എന്നിവർ സംസാരിച്ചു.
Latest from Local News
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ