കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ വയോജന സംഗമം “കാരണവർക്കൂട്ടം” സംഘടിപ്പിച്ചു. അണേല കണ്ടൽമ്യൂസിയത്തിൽ വെച്ച് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, ഇ.കെ. അജിത്ത്, സി.പ്രജില, കൗൺസിലർമാരായ പി.വി. ബിന്ധു , എ.അസീസ്, പി.രത്നവല്ലി, പ്രാദേശിക സംഘാടക സമിതി കൺവീനർ സുരേന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ഷെബില . എം.മോനിഷ എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി 200 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്ത് വിവിധ കലപരിപാടികൾ അവതരിപ്പിച്ചു.
Latest from Local News
കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി