അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടൂള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം.

ഓരോ ആശുപത്രിയുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായി വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ക്ഷേമ പെൻഷൻ തട്ടിപ്പ് 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

Next Story

വിനോദസഞ്ചാര യാത്രയുമായി കെ.എസ്.ആർ.ടി.സി വടകര ഓപ്പറേറ്റിങ് സെന്റർ

Latest from Local News

അഘോര ശിവക്ഷേത്രം സൗപർണ്ണിക ഹാൾ സമർപ്പിച്ചു

പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി

വിളയാട്ടൂർ വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്