പേരാമ്പ്ര : ചാലിക്കര ഹരിത സ്പർശം എഡ്യുക്കേഷനൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം 21ന് വൈകു 4.30 ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ചു പൊതുസമ്മേളനവും നടക്കും. സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരിക്കും. രാതി 8 മണിക്ക് ഇശൽ വിരുന്ന് നടക്കും. അന്നു കാലത്ത് 9 മണിക്ക് ചേരുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും. നജ്മ തബ്ഷിറ മുഖ്യാതിഥിയായിരിക്കും. 2 മണിക്ക് ബാല കേരളം നടക്കും. 22 ന് കാലത്ത് 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചാലിക്കര ശാഖ മുസ്‌ലിം ലീഗിനു കീഴിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, കാർഷിക മേഖല, യുവജന – വയോജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങിയവയാണ് ട്രസ്റ്റിൻ്റെ പ്രവർത്തനമേഖല. ചെയർമാൻ എസ്. കെ അസ്സയിനാർ, മുഖ്യ രക്ഷാധികാരി ടി.കെ ഇബ്രാഹീം, പി.കെ. കെ നാസർ, സി. അബ്ദുള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ