പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂളിന് സമീപം ചേർമല റോഡിൽ ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരിക്കുപറ്റി. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചേർമലയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്കൂളിന് മേലെയുള്ള വളവിൽ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന പരിക്കുപറ്റിയവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.വാഹന ഉടമ മമ്മിളിക്കുളം സ്വദേശി വിനുവിനാണ് പരിക്കുപറ്റിയത്.
മരത്തിൽ തട്ടി നിന്നതുകൊണ്ടാണ് രണ്ടുപേരും വലിയൊര് ആപത്തിൽ നിന്നും രക്ഷപ്പെട്ടത് . ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും റോഡിൽ ഫെൻസിംഗ് ആവശ്യമാണെന്നും നാട്ടുകാർ പറഞ്ഞു.
Latest from Local News
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ