പുറ്റംപൊയിൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണയും പൊതുയോഗവും നടത്തി

അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും അന്യായമായ വൈദ്യുത ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു പുറ്റംപൊയിൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന നടത്തി. യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് ഉണ്ടാക്കിയ ദീർഘകാല കരാറുകൾ റദ്ദ് ചെയ്ത് കൂടിയ വിലക്കു വൈദ്യുതി വാങ്ങുവാൻ പിണറായി സർക്കാർ എടുത്ത തീരുമാനത്തിൻ്റെ ദുരന്തഫലങ്ങൾ ജനങ്ങളുടെ മേൽ കെട്ടിവെക്കുന്ന തീരുമാനമാണ് വൈദ്യുത ചാർജ് വർദ്ധനവിലൂടെ സർക്കാർ ചെയ്തതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ടു ഡി.സി.സി.ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. വി.പി ഹംസ അദ്ധ്യക്ഷനായിരുന്നു. രാജൻ മരുതേരി, പി കെ.രാഗേഷ്, പി.എസ്.സുനിൽ കുമാർ, റഷീദ് പുറ്റംപൊയിൽ, കെ.സി.രവീന്ദ്രൻ, കെ.ജാനു, കെ.എം. ദേവി, മിനി വട്ടക്കണ്ടി, പി.സി. കുഞ്ഞമ്മത്, വി.കെ.രമേശൻ, ടി.എൻ.കെ.ബാലകൃഷ്ണൻ, ഇ.എം.രാജൻ, കെ.സി.രാജീവൻ, വി.പി.രവീന്ദ്രൻ, അഷറഫ് ചാലിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.