ക്ഷേമ പെൻഷൻ തട്ടിപ്പ് 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

 ക്ഷേമ പെൻഷൻ തട്ടിപ്പിൽ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 1960ലെ കേരള സിവിൽ സർവീസ് റൂൾ തരംതിരിക്കലും നിയന്ത്രണ അപ്പീലും പ്രകാരമുള്ള അന്വേഷണവിധേയമായ സസ്‌പെൻഷനാണ് ഇവർക്കെതിരായ നടപടി. ഇവരോട് അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. 

കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി. വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവർക്കെതിരെയാണ് നടപടി.

ധനവകുപ്പ് സംസ്ഥാനവകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനിലെ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണം എന്ന് ശിപാർശ ചെയ്തു. ഒപ്പം തന്നെ 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണം എന്ന നിർദേശവും നൽകിയിരുന്നു. ഇത് വിവിധ വകുപ്പുകളാണ് നടപ്പിലാക്കേണ്ടത്.

Leave a Reply

Your email address will not be published.

Previous Story

വനനിയമ ഭേദഗതി ബിൽ കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Next Story

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ