ആദിവാസി യുവാവിനെ മൃഗീയമായി പീഡിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം

കോഴിക്കോട് : വയനാട്ടിലെ ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തിൽ സാംസ്ക്കാരിക കേരളം പ്രതിഷേധിക്കുക എന്നിവ ആവശ്യപ്പെട്ട് കൊണ്ട് അംബേദ്ക്കർ ജന മഹാ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷേധ ധർണ്ണയും സംഗമവും നടത്തി ധർണ്ണ മനുഷ്യാവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.വി. എൻ. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. വിനോദസഞ്ചാരത്തിന്റെ പേരിൽ തദ്ദേശീയരാ യിരിക്കുന്ന ആദിവാസി സമൂഹത്തിനു നേരെ യുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെ.സി. പുഷപ കുമാർ . ടി.വി. ബാലൻ പുല്ലാളൂർ,സി.പി. ഉണ്ണികൃഷ്ണൻ , പി.പി. രജിത എം. കെ. കുഞ്ഞാവ . തങ്കം പറമ്പിൽ . സുജിത പി. പി. റഫീക്ക് പൂ ക്കാട് കെ. മുനീർ . റഷീദ് എ.ടി. എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.