ചേലിയ കൊളക്കണ്ടി – പാറക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കാത്ത വിഷയം, പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും

കൊയിലാണ്ടി: റോഡ് സൗകര്യമില്ലാത്തതിനാല്‍ ഭിന്നശേഷിക്കാരിയായ പതിനാലുകാരി ഉള്‍പ്പടെയുള്ളവര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ചേലിയ കൊളക്കണ്ടി -പാറക്കണ്ടി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്ത വിഷയത്തിലാണ് മനുഷ്യവകാശ കമ്മീഷന്‍ ഇടപെടുന്നത്. പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. ജനുവരി 30 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. ചെങ്കുത്തായ കല്ലു നിറഞ്ഞ പാതയാണിത്. റോഡിന്റെ ദുരിതാവസ്ഥ മാറ്റാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി വട്ടം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശത്തെ കുടുംബങ്ങള്‍ പറയുന്നത്. ഒടുവിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നാട്ടുകാര്‍ പരാതി നല്‍കിയത്.

ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ ആശുപത്രിയിലേക്കും മറ്റും എടുത്തു കൊണ്ടുപോകേണ്ട അവസ്ഥ പോലുമുണ്ട്. സഞ്ചാര യോഗ്യമായ റോഡില്ലാത്തത് കാരണം പ്രദേശവാസികള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. കരിങ്കല്‍ പാകിയ വഴിയിലൂടെയാണ് ഭിന്നശേഷിക്കാരിയായ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത്. റോഡ് നന്നാക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര അലഭാവമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് കുടുംബങ്ങളാണ് റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. കുന്നിന് മുകളില്‍ നിന്ന് ശക്തമായ മഴവെള്ളം ഒലിച്ചിറങ്ങുമ്പോള്‍ മണ്ണ് ഒലിച്ചു പോകാതിരിക്കാനാണ് റോഡില്‍ കല്ല് പാകിയത്. എന്നാല്‍ കുടിവെള്ള വിതരണത്തിന് പൈപ്പ് കീറിയിട്ടപ്പോള്‍ പാകിയ കല്ലുകളെല്ലാം ചിതറി തെറിച്ച അവസ്ഥിലാണ്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ അന്തരിച്ചു

Next Story

മ്യൂച്വൽ ഫണ്ട്: ഒരു സമ്പൂർണ്ണ ഗൈഡ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്