നന്തി ബസാർ: പരിശീലകരുടെയും ,കൗൺസിലർമാരുടെയും, മന:ശാസ്ത്രജ്ഞന്മാരുടെയും കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ സ്റ്റുഡൻസ് ഫോറത്തിന് കീഴിൽ നടത്തുന്ന ഇഗ്നൈറ്റ് (സ്കൂൾ ദത്തെടുക്കൽ ) പ്രോഗ്രാമിന് കടലൂർ വന്മുഖം ഹൈസ്കൂളിൽ തുടക്കമായി. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം തുടർച്ചയായി ജീവിത നൈപുണികൾ, ലീഡർഷിപ്പ്, കരിയർ, ഗോൾ സെറ്റിംഗ്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ നിർവ്വഹിച്ചു. പോസിറ്റീവ് കമ്യൂൺ സംസ്ഥാന ജനറൽ കൺവീനർ ഷർഷാദ് പുറക്കാട് മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് റഷീദ് കൊളരാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വടകര ചാപ്റ്റർ ചെയർമാൻ സായി പ്രകാശ് പദ്ധതി വിശദീകരണം നടത്തി.സ്റ്റുഡൻസ് ഫോറം ഡയരക്ടർ ദീപ പ്രദീപ്, എം പിടിഎ പ്രസിഡണ്ട് ജിസ്ന ജമാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ രാജൻ പി സി സ്വാഗതവും അക്കാദമിക് കോർഡിനേറ്റർ നൗഷാദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു
Latest from Local News
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി
കാപ്പാട് കുനിയിൽ മാളു(88) അന്തരിച്ചു .മക്കൾ ചന്ദ്രിക, സദാനന്ദൻ, പ്രഭ, പരേതയായ? വത്സല മരുമക്കൾ മരുമക്കൾ അശോകൻ, സിദ്ധാർത്ഥൻ (പുതുക്കോൾക്കുനി വെറ്റിലപ്പാറ.ഓട്ടോ