പേരാമ്പ്ര. മുതുകുന്നു മലയിൽ നിന്ന് അനധികൃതമായി മണ്ണെടുത്ത് പ്രദേശത്തെജനങ്ങൾക്ക് വലിയ ദുരന്തം വരുത്തുന്ന ഖനനംഅനുവദിക്കില്ലെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മുതുകുന്നുമലയിൽ നിന്ന് 95.05മെട്രിക്ടൺ മണ്ണ്അഞ്ച് മാസം കൊണ്ട് നീക്കം ചെയ്യാൻ കൊടുത്തഅനുമതി ദുരൂഹമാണ്.ജലജീവൻ മിഷന്റെ ഇരുപതിനായിരം ലിറ്റർ ടാങ്ക്, സ്മശാനം, മുതുകുന്നുമ്മൽ ദേവ സ്ഥാനം, മലയൻകോട്ട് പാറ ഭജന മഠം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അരിക്കുളം, നൊച്ചാട് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രസ്തുത പ്രദേശത്തെ കുന്ന് ഇടിച്ചു നിരത്താൻ നൽകിയ അനുമതി റദ്ദ്ധാക്കണമെന്നും വാർത്ത സമ്മേളനത്തിൽ അവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി വി ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മധു കൃഷ്ണൻ, പി എം പ്രകാശൻ, സി കെ അജീഷ്, ഷിജു കെ ദാസ് സംബന്ധിച്ചു.
Latest from Uncategorized
പൊയിൽക്കാവ് :പയങ്ങോട്ട് കൃഷ്ണൻ നായർ (88) അന്തരിച്ചു.ചെങ്ങോട്ടുകാവ് ടൗണിലെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ : വത്സൻ
ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് (52) മരിച്ചത്.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ
സാഹസികതയുടെ ആവേശത്തിലേറി തേവർമലയിലെ ഓഫ്റോഡ് ഫൺഡ്രൈവ്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്