കെ.എസ്.എസ് പി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം വനിതാ ഫോറം സെക്രട്ടറി എം. വാസന്തി ഉദ്ഘാടനം ചെയ്തു. സമൂഹം – സ്ത്രീ സൗഹൃദം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന മദ്യനിരോധന വനിതാ ഫോറം പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി ടീച്ചർ ക്ലാസ്സെടുത്തു.
ജില്ലാ കൗൺസിൽ അംഗം എസ്.കെ.പ്രേമകുമാരി അധ്യക്ഷയായി. എ.ശ്രീമതി, തങ്കമണി ചൈത്രം, ശോഭന. വി.കെ, ഇന്ദിര ടീച്ചർ, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. വത്സരാജ് (പ്രസിഡന്റ്) ആർ.ശശി, ശ്രീധരൻ മാസ്റ്റർ, സത്യൻ.എം.കെ (വൈസ് പ്രസിഡന്റുമാർ) പി.ബാബുരാജ് (സെക്രട്ടറി) രാജീവൻ.പി.എം, വേണു പുതിയേടത്ത്, വള്ളി പരപ്പിൽ (ജോ.സെക്രട്ടറിമാർ) എസ്.കെ.പ്രേമകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.