മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം.’പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് 2024 ലെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആകെ 24 ഭാഷകളിൽ 21 ഭാഷകളിലേക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 8 കവിതാ സമാഹാരങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. ഇതിലൊന്നാണ് ജയകുമാറിന്റെ മലയാള കവിതാ സമാഹാരമായ പിങ്ഗള കേശിനി.

നിരവധി ഗാനങ്ങൾ, കവിതകൾ എന്നിവയുടെ വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്നയാളാണ് കെ ജയകുമാർ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുൾപ്പെടെ പത്ത് കവിതാ സമാഹാരങ്ങളും നാല്പതിലേറെ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഇരുപതോളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്നു. കുഞ്ഞുണ്ണി മാസ്റ്റർ പുരസ്‌കാരം, പി ഭാസ്കരൻ അവാർഡ്, സുകുമാർ അഴീക്കോട്, കേരളം സംഗീത നാടക അക്കാദമി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജയകുമാറിന്റെ കവിതാസമാഹാരം കൂടാതെ 3 നോവലുകൾ, 2 ചെറുകഥാ സമാഹാരങ്ങൾ, 3 ഉപന്യാസങ്ങൾ, 3 സാഹിത്യ വിമർശന പുസ്തകങ്ങൾ, ഒരു നാടകം എന്നിവയ്‌ക്കും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്

Next Story

കുട്ടികളിൽ കൗതുകമുണർത്തി അറബിക് എക്സിബിഷൻ : അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ

Latest from Main News

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി