കൊയിലാണ്ടി: കരുവണ്ണുര്‍ ഗോഡൗണില്‍ നിന്നും ഡിസംബര്‍ മാസത്തേക്ക് വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്തത് കൊണ്ട് റേഷന്‍ വിതരണം മുടങ്ങുകയാണെന്ന് ഓള് കേരള റീറ്റെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.പവിത്രന്, താലൂക്ക് പ്രസിഡൻ്റ് പുതുക്കോട് രവീന്ദ്രന് എന്നിവര്‍ പറഞ്ഞു. ഈ മാസം അഞ്ചാം തീയതി മുതല്‍ റേഷന്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഒമ്പതാം തീയതി മുതലാണ് വിതരണം ആരംഭിച്ചത്. 20 ശതമാനം കടകളില്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ നവംബര്‍ മാസം വിതരണം ചെയ്ത ലോറി വാടക ലഭിക്കാത്തതിനാല്‍ വാതില്‍പ്പടി വിതരണം ചെയ്ത ലോറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
Latest from Local News
കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:30
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി