വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ വിതരണ പദ്ധതി പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷത നിർവഹിച്ച പരിപാടി ഐസിഡിഎസ്സ് സൂപ്പർ വൈസർ വീണ എസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ എൻ എം സുനിൽ കുമാർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അമൽ സരാഗ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നിഷ വല്ലിപടിക്കൽ, ഭരണ സമിതി അംഗങ്ങൾ ആയിട്ടുള്ള ജലജ കെ കെ, എം സുരേഷ്, പഞ്ചായത്ത് സെക്രട്ടറി സുനിലാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അങ്കണവാടി വർക്കർ ഗീത പി കെ നന്ദി പറഞ്ഞു. 52 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തി.

Leave a Reply

Your email address will not be published.