അത്തോളി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ല; വട്ടം കറങ്ങി ജനങ്ങളും ജനപ്രതിനിധികളും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ,2024 25 വാർഷിക പദ്ധതികൾ തയ്യാറാക്കാനുള്ള കടമ്പ കടക്കാനിരിക്കെ, പഞ്ചായത്ത് ഭരണത്തിന്റെ തലപ്പത്ത് സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥ.
അത്തോളി ഗ്രാമപഞ്ചായത്തില്‍ മൂന്നുമാസത്തോളമായി സെക്രട്ടറി ഇല്ലാത്തതിനാല്‍ ജനങ്ങളും ജന പ്രതിനിധികളും കടുത്ത പ്രയാസത്തില്‍. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.ഹരിഹരന്‍ സെപ്റ്റംബര്‍ 18 ന് സ്ഥലം മാറ്റം ലഭിച്ച് പോയതിന് ശേഷം സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.സെക്രട്ടറി തസ്തികയിലെ ഒഴിവ് നികത്തുന്നതിനായി പല തവണ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഒഴിവു നികത്തിയിട്ടില്ല. അതിനിടയില്‍ വാര്‍ഡ് പുനര്‍ വിഭജന നടപടികള്‍ക്ക് വേണ്ടി മാത്രം ഒക്ടോബര്‍ 18 മുതല്‍ ഡിസംബര്‍ രണ്ട് വരെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അധിക ചുമതല നല്‍കിയിരുന്നു.നിലവില്‍ ഇവിടെ സെക്രട്ടറിയുടെ അധിക ചുമതല അസി.സെക്രട്ടറിക്ക് നല്കിയിട്ടുണ്ടെങ്കിലും ആ ജീവനക്കാരിയും ശാരീരിക അവശതകള്‍ കാരണം അവധിയിലാണ്.ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. കരാറുകാര്‍ക്കുള്ള വിവിധ ബില്ലുകള്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍, പെര്‍മിറ്റുകള്‍ തുടങ്ങിയ
സമയബന്ധിതമായി സേവനം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്താല്‍ പൊതുജനങ്ങളും പ്രകോപിതരാണ്. മാത്രമല്ല പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തേണ്ട ഈ സമയത്ത് സെക്രട്ടറിയും അസി. സെക്രട്ടറിയും ഇല്ലാത്ത സാഹചര്യം പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നിരാലംബര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണുളളത്.
2025-26 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഈ സമയത്ത് സെക്രട്ടറിയുടെയും സെക്രട്ടറി ചാര്‍ജ്ജ് ഓഫീസറുടെയും അഭാവം പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും.സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് അത്തോളി ഗ്രാമപഞ്ചായത്തിലേക്ക് സെക്രട്ടറിയെ നിയമിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സയരക്ടര്‍ക്ക് വീണ്ടും കത്തയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന അത്തോളി പഞ്ചായത്തില്‍ മൂന്നുമാസമായിട്ടും സ്ഥിരം സെക്രട്ടറിയെ നിയമിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയെ ജനമധ്യത്തില്‍ ഇടിച്ചുതാഴ്ത്താനാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുമാണെന്നും അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട് ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ നിയമിക്കുന്നില്ലെങ്കില്‍ സമരപരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിരികെയെത്തുന്ന പ്രവാസികൾക്ക് ക്രിയാത്മക നിക്ഷേപ അവസരമൊരുക്കണം: കെ ടി ജലീൽ എം എൽ എ

Next Story

കൊയിലാണ്ടി മുകാംബിക്കണ്ടി മുസ്തഫ അന്തരിച്ചു

Latest from Main News

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുഇടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ആരംഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ